
മനാമ: ബഹ്‌റൈനിൽ നടന്ന ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളിലെ നഗരസഭ കാര്യ ചുമതലയുള്ള മന്ത്രിമാരുടെ 29-ാമത് യോഗത്തിൽ ഖത്തർ പങ്കെടുത്തു. ഖത്തർ പ്രതിനിധി സംഘത്തെ മുൻസിപ്പാലിറ്റി മന്ത്രി അബ്ദുള്ള ബിൻ ഹമദ് ബിൻ അബ്ദുള്ള അൽ ആറ്റിയ നയിച്ചു. ജി.സി.സി രാജ്യങ്ങൾക്കിടയിൽ നഗരസഭ സേവനങ്ങളും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിനും സഹകരണം ശക്തമാക്കുന്നതിനുമുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.
യോഗത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജി.സി.സി മ്യൂണിസിപ്പൽ വർക്ക് അവാർഡിൽ സുസ്ഥിര അർബൻ ലാൻഡ്സ്കേപ്പിംഗിലെ മികച്ച മാതൃകകൾ: പബ്ലിക് പാർക്സ് ഡിപ്പാർട്ട്‌മെന്റിന്റെ പദ്ധതിക്ക് ലഭിച്ച പുരസ്കാരം.
അൽ വക്റ സുസ്ഥിര കമ്മ്യൂണിറ്റി പാർക്ക് അൽ വക്റ മുൻസിപ്പാലിറ്റി സമർപ്പിച്ച പദ്ധതിക്ക് ലഭിച്ച അംഗീകാരമടക്കം
ഖത്തർ മുൻസിപ്പാലിറ്റി മന്ത്രാലയം രണ്ട് പ്രമുഖ പുരസ്കാരങ്ങൾ സ്വന്തമാക്കി.നഗരവികസനം ത്വരിതപ്പെടുത്തുന്നതിനും സുസ്ഥിരത ഉറപ്പുവരുത്തുന്നതിനും ഖത്തർ മുൻസിപ്പാലിറ്റി മന്ത്രാലയം നടത്തുന്ന മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഈ നേട്ടം.










